സൈനിക മേഖലയിലും സമുദ്രസുരക്ഷയിലും ഇന്ത്യയും ഒമാനുമായുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ ശക്തമാക്കാൻ ധാരണ. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് നാസർ അൽ സാബിയും ഇന്ത്യൻ സ്ഥാനപതി മുനു മഹാവറും ഒപ്പുവച്ചു.

പ്രതിരോധ മേഖലയിലെ ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. നാവിക മേഖലയിലെ സഹകരണം ശക്തമാക്കാനുള്ള ധാരണാപത്രത്തിൽ റോയൽ നേവി ഓഫ് ഒമാൻ റിയർ അഡ്മിറൽ സയിഫ് നാസർ അൽ റഹ്ബിയാണ് ഒപ്പുവച്ചത്.

കടൽക്കൊള്ളക്കാരെ നേരിടുന്നതിനടക്കമുള്ള തന്ത്രപ്രധാന സഹകരണത്തിനുള്ള ധാരണാപത്രത്തിൽ 2016 മേയിൽ ഒമാനും ഇന്ത്യയും ഒപ്പുവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here