ഒമാനില്‍ വിവിധ സംഗമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കമ്മിറ്റി നീക്കി . കോണ്‍ഫറന്‍സ്, എക്‌സിബിഷന്‍, സാമൂഹിക-സാംസ്‌കാരിക പരിപാടികള്‍, കായിക വിനോദം എന്നിവക്കുള്ള വിലക്ക് നീക്കാനും ഞായറാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ഇത്തരം വേദികളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ പേര്‍ പാടില്ല. അതെ സമയം ഒരു ഡോസ് കോവിഡ് വാക്‌സീനെങ്കിലും സ്വീകരിച്ചവര്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here