ഒമാനില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിരമിക്കല്‍ പ്രായം നിര്‍ണയിച്ച് ധനകാര്യ മന്ത്രാലയം. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും വിരമിക്കണമെന്ന് നിര്‍ദേശിച്ച് മന്ത്രാലയം ചൊവ്വാഴ്ച സര്‍ക്കുലര്‍ പുറത്തിറക്കി.

യുവാക്കള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കാനുള്ള മന്ത്രിസഭാ കൗണ്‍സിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ മന്ത്രാലയം സര്‍ക്കുലര്‍. അതേസമയം, രാജ്യത്ത് സ്വദേശിവത്കരണവും തൊഴില്‍ മേഖലയിലെ പിരിച്ചുവിടലും ശക്തമാക്കിയിട്ടുണ്ട്.

പൊതുമേഖലയില്‍ കണ്‍സൾട്ടന്റ്, എക്‌സ്പര്‍ട്ട് തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ തൊഴില്‍ കരാര്‍ ഇനി പുതുക്കി നല്‍കില്ല. ഈ മേഖലയിലെ 70 ശതമാനത്തിലേറെ വിദേശികളുടെ തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞാല്‍ വീസ പുതുക്കി നല്‍കില്ല.

കണ്‍സൾട്ടന്റ്, എക്‌സ്പര്‍ട്ട്, സ്‌പെഷ്യലൈസ്ഡ് മാനേജര്‍ തസ്തികകളില്‍ 25 വര്‍ഷത്തിലേറെയായി സേവനം ചെയ്യുന്ന സ്വദേശികള്‍ക്കും വിരമിക്കല്‍ നോട്ടീസ് നല്‍കും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here