ഓണ്‍ലൈന്‍ മാധ്യമങ്ങളെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഒടിടി, ഷോപ്പിങ് പോര്‍ട്ടലുകള്‍ തുടങ്ങിയവയ്ക്കും ഇത് ബാധകമാണ്. കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ ഇതോടെ പ്ലാറ്റ്‌ഫോമുകള്‍ക്ക് ബാധകമാകും. ഇത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് അച്ചടി മാധ്യമങ്ങളുടെ അധികാരി. ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനാണ് ടെലിവിഷന്‍ മാധ്യമങ്ങളെ മോണിറ്റര്‍ ചെയ്യുന്നത്. എന്നാല്‍ ഡിജിറ്റല്‍ കണ്ടന്റുകള്‍ക്ക് ഇത്തരത്തിലൊരു സ്വതന്ത്ര നിരീക്ഷണ സ്ഥാപനം ഇല്ലായിരുന്നു.

കഴിഞ്ഞ മാസം ഒടിടി പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കാന്‍ സ്വയംഭരണാധികാര സ്ഥാപനം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ വന്ന ഹര്‍ജിയില്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍, ഒടിടി പ്ലാറ്റ്‌ഫോമുകളായ ഹോട്ട്‌സ്റ്റാര്‍, നെറ്റ്ഫഌക്‌സ്, ആമസോണ്‍ പ്രൈം വിഡിയോ എന്നിവരെല്ലാം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ കീഴിലാകും.

LEAVE A REPLY

Please enter your comment!
Please enter your name here