സംസ്ഥാനത്ത് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും കോവിഡ് 19 പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കും. ഇതിന്റെ ഭാഗമായി മൂവായിരത്തോളം ക്യാമ്പുകളിലെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത വകുപ്പു മേധാവികളുടെ യോഗത്തില്‍ വ്യക്തമാക്കി.ക്യാമ്പുകളില്‍ വൃത്തിയും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. അതിഥി തൊഴിലാളികള്‍ക്കായുള്ള ആവാസ് പദ്ധതിയിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്്.


എല്ലാ തൊഴില്‍മേഖലയിലും ആവശ്യമായ പരിശോധനകള്‍ നടത്തി തൊഴില്‍സ്തംഭനം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ലേബര്‍ കമ്മീഷണര്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഓരോ ഘട്ടത്തിലും ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്യണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.
തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍ ഐഎഎസ്, ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ്, എക്‌സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്‍ ഐപിഎസ്, എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടര്‍ എസ് ചന്ദ്രശേഖര്‍ ഐഎഎസ്, ബിവറേജസ് കോര്‍പറേഷന്‍ എംഡി സ്പര്‍ജന്‍ കുമാര്‍ ഐപിഎസ് എന്നിവരും വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ സംബന്ധിച്ചു.ഇബ്ര വരുന്നു.. വൈറസിനെ തേടി..

LEAVE A REPLY

Please enter your comment!
Please enter your name here