ഓക്സ്ഫോര്‍ഡ് – അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. പ്രതിരോധ വാക്‌സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്‌സിന്‍ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചിരിക്കുന്നത്. പരീക്ഷണം നിര്‍ത്തിവെക്കുന്നതായി അസ്ട്രാസെനെക വക്താവ് പ്രസ്താനയില്‍ അറിയിച്ചു. വാക്‌സിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയമാണുള്ളത്.

എന്നാല്‍ കേസിന്റെ സ്വഭാവമോ എപ്പോള്‍ സംഭവിച്ചു എന്നോ വ്യക്തമാക്കിയിട്ടില്ല. ഇതു രണ്ടാം തവണയാണ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെക്കുന്നത്. ജൂലായ് 20 നാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്, 2021 ജനുവരിയോടെ വാക്‌സിന്‍ വിപണിയില്‍ എത്തുമെന്നായിരുന്നു വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here