പ​തി​നേ​ഴാം വ​യ​സി​ല്‍ ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ടീ​മി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ന്‍ പാ​ര്‍​ഥി​വ് പ​ട്ടേ​ല്‍ ക്രി​ക്ക​റ്റി​ല്‍ നി​ന്നും വി​ര​മി​ച്ചു. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി 25 ടെ​സ്റ്റി​ലും 38 ഏ​ക​ദി​ന​ങ്ങ​ളി​ലും താ​രം ക​ളി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ല്‍ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് സീ​സ​ണ്‍ ആ​രം​ഭി​ക്കാ​നി​രി​ക്കേ​യാ​ണ് ഗു​ജ​റാ​ത്ത് നാ​യ​ക​നാ​യ പാ​ര്‍​ഥി​വ് ക്രി​ക്ക​റ്റി​നോ​ട് പൂ​ര്‍​ണ​മാ​യും വി​ട​പ​റ​ഞ്ഞ​ത്. 35 വ​യ​സു​കാ​ര​നാ​യ പാ​ര്‍​ഥി​വ് ടെ​സ്റ്റി​ല്‍ ഏ​ഴ് അ​ര്‍​ധ സെ​ഞ്ചു​റി​ക​ള്‍ ഉ​ള്‍​പ്പ​ടെ 934 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. ഏ​ക​ദി​ന​ത്തി​ല്‍ നാ​ല് അ​ര്‍​ധ സെ​ഞ്ചു​റി​ക​ള്‍ ഉ​ള്‍​പ്പ​ടെ 736 റ​ണ്‍​സാ​ണ് സ​മ്ബാ​ദ്യം. ഉ​യ​ര്‍​ന്ന സ്കോ​ര്‍ 95.

ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ 27 സെ​ഞ്ചു​റി​ക​ളും 62 അ​ര്‍​ധ സെ​ഞ്ചു​റി​ക​ളും ഉ​ള്‍​പ്പ​ടെ 11,240 റ​ണ്‍​സ് സ്കോ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പാ​ര്‍​ഥി​വി​ന് കീ​ഴി​ല്‍ ഗു​ജ​റാ​ത്ത് ര​ഞ്ജി ട്രോ​ഫി​യും വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യും നേ​ടി. ഐപിഎല്ലില്‍ ആറ് ടീമുകള്‍ക്കായി കളിച്ച താരം മൂന്ന് തവണ കിരീടം നേടിയ ടീമിന്‍റെ ഭാഗമായിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനൊപ്പം രണ്ടു തവണയും ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം ഒരു തവണയുമായിരുന്നു കിരീട നേട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here