ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തിനിടെ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്​ ന​ട​ത്തി​യ 27,000 പേ​ര്‍​ക്ക്​ എ​മി​റേ​റ്റി​ല്‍ പി​ഴ ചുമത്തി അ​ബൂ​ദ​ബി പൊ​ലീ​സ്​ . ഡ്രൈ​വി​ങ്ങി​നി​ടെ ഫോ​ണ്‍ വി​ളി​ക്കു​ക, മെ​സേ​ജു​ക​ള്‍ അ​യ​ക്കു​ക തു​ട​ങ്ങി​യ ക്രമക്കേടുകള്‍ക്കാണ് പ്ര​ധാ​ന​മാ​യും പി​ഴ ചു​മ​ത്ത​പ്പെ​ട്ട​ത്.

800 ദി​ര്‍​ഹം വീ​ത​മാ​ണ്​ ഇ​ത്ത​ര​ക്കാ​രി​ല്‍​നി​ന്ന്​ ഇ​ടാ​ക്കി​യ​തെ​ന്ന്​ അ​ബൂ​ദ​ബി പൊ​ലീ​സ്​ ട്രാ​ഫി​ക്​ ഡ​യ​റ​ക്ട​റേ​റ്റ്​ വ്യക്തമാക്കി . “സ്ഥി​തി വി​വ​ര​ക്ക​ണ​ക്കു​ക​ളും വി​ശ​ക​ല​ന പ​ഠ​ന​ങ്ങ​ളും പരിശോധിച്ചപ്പോള്‍ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​ത് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളി​ലേ​ക്കും ആളുകളുടെ ജീ​വ​ന്‍ ന​ഷ്​​ട​പ്പെ​ടാ​നും കാ​ര​ണ​മാ​കു​ന്നു -പ്ര​സ്​​താ​വ​ന​യി​ല്‍ ചൂണ്ടിക്കാട്ടി .

ഡ്രൈ​വ് ചെയ്യുമ്ബോള്‍ പൂ​ര്‍​ണ​മാ​യ ശ്ര​ദ്ധ​യോ​ടെ ആ​യി​രി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ വാ​ഹ​ന​ത്തിന്റെ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട്​ അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്നും ട്രാ​ഫി​ക്​ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ന്നു. പി​ഴ​ക്ക്​ പു​റ​മെ നിയമ ലംഘനത്തിന് നാ​ല്​ ഡ്രൈ​വി​ങ്​ ബ്ലാ​ക്ക്​​ പോ​യ​ന്‍​റും ചു​മ​ത്തും.

LEAVE A REPLY

Please enter your comment!
Please enter your name here