കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ദുബായിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റ് മരണപ്പെട്ടതായാണ് വിവരം. സഹ പൈലറ്റിന് ഗുരുതരമായ പരിക്കുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ മുഴുവൻ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിൻ്റെ മുൻഭാഗം കൂപ്പുകുത്തി. ഫയര്‍ ഫോഴ്‌സും വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. 24 ആംബുലൻസ് കരിപ്പൂരിലേക്ക് പുറപ്പെട്ടു.

Flight skids off runway at Karipur airport; passengers injured - KERALA -  GENERAL | Kerala Kaumudi Online

രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീഴുകയായിരുന്നു. പരുക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here