കോവിഡ് 19 നെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ മനസ്സുകൊണ്ട് ഐക്യപ്പെടാന്‍ വ്യാഴാഴ്ച വിവിധ വിശ്വാസി സമൂഹങ്ങളോട് സംയുക്ത പ്രാര്‍ഥനയ്ക്ക് ആഹ്വാനം ചെയ്ത് യു.എ.ഇ ഹയര്‍ കമ്മിറ്റി ഓഫ് ഹ്യൂമന്‍ ഫ്രറ്റേണിറ്റി. യു.എ.ഇ.യിലുള്ള ഇസ്ലാം, ഹിന്ദു, ക്രിസ്ത്യന്‍ അടക്കമുള്ള മുഴുവന്‍ വിശ്വാസി സമൂഹവും ഈ പ്രാര്‍ത്ഥനാ യജ്ഞത്തോട് പിന്തുണയറിയിച്ചിട്ടുണ്ട്. പൊതുവായ വെല്ലുവിളിയെ മറികടക്കാന്‍ വിശ്വാസപ്രമാണങ്ങളിലെ വൈജാത്യങ്ങള്‍ മാറ്റിവെച്ച്‌ ഏവരും ഒന്നിക്കുമെന്ന് ഈ ശ്രമത്തിന് ലഭിച്ച പിന്തുണ വ്യക്തമാക്കുന്നതായി യു.എ.ഇ.

ഹ്യൂമന്‍ ഫ്രറ്റേണിറ്റി ഹയര്‍ കമ്മിറ്റി സെക്രട്ടറി ജനറല്‍ മുഹമ്മദ് അബ്ദെല്‍ സലാം പറഞ്ഞു. ഓരോ മത, വിശ്വാസ വിഭാഗങ്ങള്‍ക്കും അവരവരുടെ രീതിയില്‍ പ്രാര്‍ഥനയുടെ ഭാഗമാവാം. മേയ് 14 വ്യാഴാഴ്ച പ്രാര്‍ഥനയും ഉപവാസവും ദാനധര്‍മവുമായി ആവുംവിധം ഈ കരുതല്‍ ശ്രമത്തിന്റെ ഭാഗമാവാനാണ് കമ്മിറ്റി അറിയിച്ചത്. ആഗോള ക്രൈസ്തവ സഭാധ്യക്ഷന്‍ പോപ് ഫ്രാന്‍സിസ്, അല്‍ അഹ്‌സര്‍ ഗ്രാന്‍ഡ് ഇമാമും മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് ചെയര്‍മാനുമായ ഡോ. അഹമ്മദ് അല്‍ തയര്‍ എന്നിവര്‍ പ്രാര്‍ഥനയുടെ ഭാഗമാവാന്‍ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here