ലീഗ് വണില്‍ ഒന്നാം സ്ഥാനത്തേക്ക് മടങ്ങി എത്താനുള്ള സുവര്‍ണ്ണാവസരം പി എസ് ജി നഷ്ടപ്പെടുത്തി. ഇന്നലെ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലില്ലെയെ നേരിട്ട പി എസ് ജി സമനില വഴങ്ങിയതോടെ ലില്ലെ തന്നെ ലീഗില്‍ ഒന്നാമത് തന്നെ തുടരുകയാണ്. ലില്ലെയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോള്‍ ഒന്നും നേടാന്‍ ആയില്ല.

പരിക്കേറ്റ നെയ്മര്‍ ഇന്നലെ പി എസ് ജി ടീമിലേ ഉണ്ടായിരുന്നില്ല. എമ്ബപ്പെ ആണെങ്കില്‍ ബെഞ്ചില്‍ ആയിരുന്നു. അവസാന 13 മിനുട്ട് മാത്രമാണ് ഇന്നലെ എമ്ബപ്പെ കളിച്ചത്. കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് പി എസ് ജി ആണെങ്കിലും ലില്ലെയെ ഡിഫന്‍സിനെ കീശ്പ്പെടുത്താന്‍ പോന്ന അവസരങ്ങള്‍ ആയിരുന്നില്ല ഒന്നും. ഇപ്പോള്‍ ലില്ലെയ്ക്കും പി എസ് ജിക്കും തുല്യ പോയിന്റാണ്. മെച്ചപ്പെട്ട ഗോള്‍ ശരാശരി ഉള്ളത് കൊണ്ട് ലില്ലെ ഒന്നാമതു നില്‍ക്കുകയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here