ഖത്തറില്‍ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 233 ആയി. വിദേശത്ത് നിന്നെത്തിയ 43 പേരുള്‍പ്പെടെ 230 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. 243 പേര്‍ കോവിഡ് മുക്തരായി. 64 വയസ്സുകാരനാണ് മരണമടഞ്ഞത്.

രാജ്യത്ത് നിലവില്‍ 2,697 പേരാണ് കോവിഡ് പോസിറ്റീവ്. 39 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. സുഖം പ്രാപിച്ചവരുടെ ആകെഎണ്ണം 1,31,733 എത്തി. 10,466 പേരെ കൂടി പരിശോധിച്ചതോടെ ആകെ പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 10,25,505 ആയി. ഇവരില്‍ 1,34,663 പേരാണ് കോവിഡ് പോസിറ്റീവ് ആയത്.

LEAVE A REPLY

Please enter your comment!
Please enter your name here