ഖത്തറില്‍ ഇന്ന് 213 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 34 പേര് യാത്രക്കാരാണ്. 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേ സമയം, ഇന്ന് 234 പേര്‍ക്ക് രോഗം സുഖപ്പെട്ടതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2,741 ആയി കുറഞ്ഞു.
രാജ്യത്ത് ഇന്ന് കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 232. ഖത്തറില്‍ ഇതുവരെ 129,583 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 366 പേര് വിവിധ ആശുപത്രികളില്‍ കഴിയുന്നു. ഇന്ന് ഒരാളെക്കൂടി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആകെ 36 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ളത്. 9268 പേരാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. 975,530 പേരെ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.