ഖത്തറില്‍ കോവിഡ് ബാധിതരായ രണ്ട് പേര്‍ കൂടി മരിച്ചു. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. പുതുതായി 687 പേരിലാണ് രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 14096 ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണ്. അതേസമയം 64 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 1436 ആയി.

മരണപ്പെട്ട രണ്ട് പേര്‍ക്കും നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നും കോവിഡ് കൂടി പിടിപെട്ടതോടെ ആരോഗ്യനില മോശമാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് മന്ത്രാലയത്തിന്‍റെ സ്ഥിരീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here