വ്യാഴാഴ്​ച ഖത്തറിൽ 623 പേർക്കുകൂടി പുതുതായി കോവിഡ്​രോഗം സ്​ഥിരീകരിച്ചു. 61പേർക്കുകൂടി രോഗം ഭേദമായിട്ടുണ്ട്​. ആകെ രോഗം മാറിയവർ 750 ആയി. നിലവിൽ ചികിൽസയിലുള്ളവർ 7004 ആണ്​. ആകെ 73457 പേരെ പരിശോധിച്ചപ്പോൾ 7764 പേർക്കാണ്​ രോബാധ കണ്ടെത്തിയത്​. മരിച്ചവരും രോഗം മാറിയവരും ഉൾപ്പെടെയാണിത്​.

രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ പത്ത്​ പേരാണ്​. ഇതിൽ അവസാനം മരിച്ച പ്രവാസി ഒഴികെ​ മറ്റുള്ളവർക്ക്​​ മറ്റ്​ പല അസുഖങ്ങളും ഉണ്ടായിരുന്നുവെന്ന് പൊതുജനാരോഗ്യമന്ത്രാലയം പറയുന്നു.

പുതുതായി രോഗം സ്​ഥിരീകരിക്ക​െപ്പടുന്നതിൽ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്​. നിലവിൽ രാജ്യത്ത്​ വൈറസ്​ബാധ ഏറ്റവും ഉയർന്ന തോതിലാണെന്നും വരും ദിവസങ്ങളിലും ഈ നില തുടരുമെന്നും മന്ത്രാലയം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here