മഹാമാരിയുടെ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഖത്തറിലെ മലയാളി പ്രവാസികള്‍ക്കായി കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഖത്തര്‍ ഇന്‍കാസ് സൗജന്യ സര്‍വ്വീസൊരുക്കും. തൊഴില്‍ നഷ്ടപ്പെട്ടവര്‍, രോഗികള്‍, സന്ദര്‍ശക വിസയിലെത്തി വിസ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരില്‍ സാമ്പത്തിക പ്രയാസം നേരിടുന്നവരെ മാത്രമാണ് യാത്രക്കായി പരിഗണിക്കുക.

അര്‍ഹരായ 175 പ്രവാസികളെയാണ് തികച്ചും സൗജന്യമായി നാട്ടിലെത്തിക്കുക. ജൂലൈ ആദ്യവാരത്തോടെ കോഴിക്കോട്ടെക്കാണ് സര്‍വ്വീസ് നടത്തുക. രജിസ്‌ട്രേഷന് വേണ്ടി പ്രത്യേക ലിങ്ക് പുറത്തിറക്കിയിട്ടുണ്ട്. ഇത് വഴി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് അര്‍ഹരായ 175 പേരെ തെരഞ്ഞെടുക്കുമെന്ന് ഖത്തര്‍ ഇന്‍കാസ് അദ്ധ്യക്ഷന്‍ സമീര്‍ ഏറാമല അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here