ഖത്തറില്‍ നിന്ന് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീനില്‍ നല്‍കുന്ന ഇളവ് പുതുക്കി. ഖത്തറില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച്‌ പുറത്തുപോയവര്‍ ഒമ്ബത് മാസത്തിനുള്ളില്‍ തിരികെ എത്തിയാല്‍ ക്വാറന്റീന്‍ ആവശ്യമില്ല . നേരത്തെ ഇത് ആറുമാസം ആയിരുന്നു.

ഖത്തറില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ച്‌ വിദേശത്ത് പോയി 14 ദിവസങ്ങള്‍ക്ക് ശേഷമോ ഒമ്ബത് മാസത്തിനുള്ളിലോ തിരിച്ച്‌ ഖത്തറില്‍ വരുന്നവര്‍ക്കാണ് ക്വാറന്റീന്‍ ഒഴിവാക്കിയത്. എന്നാല്‍ 14 ദിവസത്തിനുള്ളിലോ ഒമ്ബത് മാസത്തിന് ശേഷമോ ഖത്തറില്‍ എത്തുകയാണെങ്കില്‍ നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച്‌ ക്വാറന്റീനില്‍ കഴിയേണ്ടതാതാണ്. അതെ സമയം ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഖത്തറില്‍ 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, എന്നിവിടങ്ങളില്‍ നിന്നുള്ളവരും നിര്‍ബന്ധിതമായും ക്വാറന്റീന്‍ പാലിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here