ഖത്തറിലെ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തിലാക്കാന്‍ പുതിയ ജുഡീഷ്യല്‍ എക്സിക്യൂഷന്‍ ഓഫിസ് തുറന്നു. ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയവും സുപ്രിം ജുഡീഷ്യറി കൗണ്‍സിലും ചേര്‍ന്നാണ് ഉത്തരവുകള്‍ വേഗത്തില്‍ നടപ്പാക്കാനും ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുമായി പുതിയ ഓഫിസ് തുറന്നത്. അല്‍ഹുദ ടവറില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് തൊഴില്‍ തര്‍ക്ക പരിഹാര കമ്മിറ്റിയിലാണ് ഓഫിസ് തുറന്നത്.

തൊഴില്‍ പരാതികള്‍ കോടതി സംവിധാനവുമായി ബന്ധിപ്പിച്ചു കൊണ്ടാകും ഓഫിസ് പ്രവര്‍ത്തനം. ഓട്ടോമാറ്റിക് റജിസ്ട്രേഷന്‍ ത്വരിതപ്പെടുത്തുക, കമ്മിറ്റികള്‍ പുറപ്പെടുവിക്കുന്ന തൊഴില്‍ സംബന്ധമായ കോടതി വിധികളും തീരുമാനങ്ങളും വേഗത്തില്‍ നടപ്പാക്കുക, ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളും ഓഫിസും തമ്മില്‍ നേരിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനം എന്നിവയെല്ലാമാണ് ഓഫിസിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here