അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം യു‌എഇ ആസ്ഥാനമായുള്ള കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് ക്വാറന്റൈന് ആയാൽ ശമ്പളം നൽകാൻ ബാധ്യസ്ഥരാണെന്ന് നിയമ വിദഗ്ധർ പറഞ്ഞു.

“അവധി അല്ലെങ്കിൽ ഔദ്യോദിക വിദേശ പര്യടനത്തിൽ നിന്ന് യു‌എഇയിലേക്ക് മടങ്ങിയെത്തിയതിന് ശേഷം നിശ്ചിത ദിവസത്തേക്ക് ഒരു ജീവനക്കാരനു വേണ്ട  സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും, ജീവനക്കാരന്റെ ഈ സമയത്തെ ശമ്പളം നൽകാൻ തൊഴിലുടമ ബാധ്യസ്ഥനുമാണ്
കോവിഡ് -19 ന് ക്വാറൻറൈസ് ചെയ്തിട്ടുള്ള സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗനിർദേശങ്ങളോ മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച മന്ത്രാലയ ഉത്തരവുകളോ ഇല്ല.

അവധി കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ ധാരാളം കമ്പനികൾ തങ്ങളുടെ ജീവനക്കാരോട് ക്വാറന്റൈന് ഏർപ്പെടാൻ ആവശ്യപ്പെടുന്നു. എന്നാൽ തൊഴിലുടമ ക്വാറന്റൈന്   നിർദ്ദേശം നൽകിയ ജീവനക്കാരന് ശമ്പളം നൽകാൻ തൊഴിലുടമ വിസമ്മതിക്കുകയാണെങ്കിൽ, അത് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 83 ന്റെ ലംഘനമാകാം.

എന്നിരുന്നാലും, ജീവനക്കാർ സ്വമേധയാ സ്വയം ക്വാറന്റൈന്  നിർണയിക്കുകയാണെങ്കിൽ, അവർക്ക് അസുഖ അവധി ശമ്പളത്തിന് അർഹതയില്ല. എന്നാൽ കോവിഡ് -19 ന് പോസിറ്റീവ് ആണെന്ന് അറിയുകയാണെങ്കിൽ , അവർക്ക് അസുഖ അവധി ശമ്പളത്തിന് അർഹതയുണ്ട്.

“ഒരു മുൻകരുതൽ നടപടിയെന്ന നിലയിൽ, മറ്റേതൊരു അന്താരാഷ്ട്ര യാത്രയിൽ നിന്നും മടങ്ങിയെത്തിയ ഏതൊരാൾക്കും യു‌എഇയിലേക്ക് മടങ്ങിയെത്തിയാൽ കുറഞ്ഞത് അഞ്ച് ദിവസത്തേക്ക് വീട്ടിൽ നിന്ന് ജോലിചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട് .

കടപ്പാട് : khaleejtimes

khaleejtimes/coronavirus-outbreak/covid-19-in-uae-employer-should-pay-salary-if-an-employee-is-put-in-quarantine

LEAVE A REPLY

Please enter your comment!
Please enter your name here