ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോൺസണിന് കോവിഡ് ലക്ഷണങ്ങൾ തുടരുന്നതിനാൽ ഐസൊലേഷനിൽ തുടരുമെന്നും ഈ വരുന്ന ഞായറാഴ്ച, ക്വീൻ എലിസബത്ത് ബക്കിങ്ഹാം പാലസിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും എന്നും വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ 68 വർഷമായി ബ്രിട്ടീഷ് രാജ്ഞിയായി തുടരുന്ന ക്വീൻ എലിസബത്ത് ഇത് ആറാം തവണയാണ് രാജ്യത്തെ അഭിമുഖീകരിച്ച് സംസാരിക്കാൻ പോകുന്നത്.

മാർച്ച് 27ന് കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയതിനാൽ കഴിഞ്ഞ ഏഴ് ദിവസമായി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ബോറിസ് ജോൺസൺ പനിയും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളും നേരിടുന്നതിനാലാണ് ഐസോലേഷനിൽ തന്നെ തുടരുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

ലോക്ഡൗൺ പ്രഖ്യാപിച്ച് രണ്ടാഴ്ചക്ക് ശേഷവും യു.കെ യിൽ മരണനിരക്ക് വർധിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന 700 മരണം അടക്കം ബ്രിട്ടനിൽ 3605 മരണങ്ങളാണ് നാഷണൽ ഹെൽത്ത് സർവീസ് രേഖപ്പെടുത്തിയത്. മുപ്പത് വയസിനടുത്ത് പ്രായമുള്ള രണ്ട് നഴ്സുമാരും ഇന്നലെ മരണപ്പെട്ട വരിൽ ഉൾപ്പെട്ടതായി എൻ.എച്ച്.എസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here