കൊറോണ വൈറസ് കോവിഡ്19 സംസ്ഥാനത്ത് കൂടുതൽ പേരിലേക്ക് പടരുകയാണ്. പഴുതടച്ച പ്രതിരോധപ്രവർത്തനങ്ങൾ സർക്കാരുകൾ നടപ്പാക്കുമ്പോഴും രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. അതേസമയം രോഗം മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന തെര്‍മല്‍ സ്‌കാനറുകള്‍ മണ്ഡലത്തിൽ വിതരണം ചെയ്തിരിക്കുകയാണ് വയനാട് എംപി രാഹുൽ ഗാന്ധി. 
രാഹുല്‍ ഗാന്ധി സ്വന്തം നിലയ്ക്ക് എത്തിച്ച 50 സ്‌കാനറുകളില്‍ 30 എണ്ണം വയനാടും 10 സ്‌കാനറുകള്‍ വീതം കോഴിക്കോട്, മലപ്പുറം ജില്ലകളിലും വിതരണം ചെയ്തു. രാഹുല്‍ ഗാന്ധി എത്തിച്ച 50 സ്‌കാനറുകള്‍ വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണനാണ് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ലയ്ക്ക് കൈമാറി. ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ വരും ദിവസങ്ങളില്‍ രാഹുൽ ഗാന്ധി മണ്ഡലത്തിൽ എത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here