ഏപ്രിൽ 24ന് റമദാൻ മാസം ആരംഭിച്ച സ്ഥിതിക്ക് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും ജോലിസമയം കുറച്ചുകൊണ്ട് യു.എ.ഇ മാനവ വിഭവമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലുള്ള ജോലി സമയത്തിൽ രണ്ടു മണിക്കൂർ ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.കോവിഡ് സാഹചര്യത്തിൽ ഭൂരിഭാഗം തൊഴിലാളികളും വിദൂര സംവിധാനത്തിൽ ആണ് ജോലി ചെയ്യുന്നത്. നിയന്ത്രണങ്ങളിൽ അൽപ്പം ഇളവ് വരുത്തിയതിനാൽ ദുബായിൽ ഏപ്രിൽ 24 മുതൽ സ്വകാര്യമേഖലയിലും മറ്റുമുള്ള 30 ശതമാനംവരെ തൊഴിലാളികൾക്ക് ഓഫീസുകളിൽ പോകാമെന്ന പ്രഖ്യാപനവും ഉണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here