അടുത്തവർഷം അവസാനത്തോടെ റാസൽഖൈമയിലെ എല്ലാ സർക്കാർ സേവനങ്ങളും 100 ശതമാനം ഡിജിറ്റൽ സംവിധാനത്തിലേക്ക് വഴിമാറും. 90 ശതമാനത്തോളം സ്മാർട്ടാകുകയും ചെയ്യുമെന്ന് റാസൽഖൈമ ഇ-ഗവൺമെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് സയീദ് അൽ സയാ പറഞ്ഞു. 755 സേവനങ്ങളായിരിക്കും ഡിജിറ്റലാവുക. സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലിൽ പട്ടിക ലഭ്യമാണ്. 108-ഓളം മറ്റ് സ്മാർട്ട് സേവനങ്ങൾ സ്മാർട്ട് ആപ്ലിക്കേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

റാസൽഖൈമയിലെ പബ്ലിക് പ്രോസിക്യൂഷൻ, കോടതി, മുനിസിപ്പാലിറ്റി, കസ്റ്റംസ്, സാമ്പത്തിക വികസനം, പോലീസ്, പരിസ്ഥിതി സംരക്ഷണം, പൊതുസേവനങ്ങൾ തുടങ്ങി 11 സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. കോവിഡ് കാലത്ത് ഏകദേശം 50 ശതമാനം പുതിയ ഇ-സേവനങ്ങൾ നടപ്പാക്കിയിരുന്നു. സാധ്യമായ എല്ലാ സൈബർ ഭീഷണികളെയും ചെറുക്കാൻ സർക്കാർ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും സയീദ് അൽ സയാ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here