ദുബായില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോവിഡ്‌ നിയന്ത്രണങ്ങളില്‍ ഇളവ്.പുതിയ നിര്‍ദേശം അനുസരിച്ച്‌ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഒരു മീറ്ററായി ചുരുക്കി. ആദ്യം രണ്ട് മീറ്ററും പിന്നീട് ഒന്നര മീറ്ററുമായിരുന്നു. കോവിഡ് പോസിറ്റീവായവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയതിന്റെ പേരില്‍ ക്വാറന്റൈനില്‍ കഴിയേണ്ട കാലാവധി ഏഴു ദിവസമായി ചുരുക്കി.

ക്വാറന്റൈന്‍ കാലാവധി കഴിയുമ്ബോള്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പി.സി.ആര്‍ പരിശോധന ആവശ്യമില്ല. എന്നാല്‍, രോഗലക്ഷണം ഉണ്ടെങ്കില്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. കോവിഡ് ബാധിതരായവരുടെ ഐസോലേഷന്‍ 10 ദിവസമായി തുടരും. ഇവര്‍ സ്‌കൂളില്‍ ഹാജരാകുമ്ബോള്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ക്ലയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് 800-342 എന്ന നമ്ബറില്‍ വിളിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here