യുഎഇ യില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ നിയമം ലംഘിച്ചാല്‍ 50,000 ദിര്‍ഹം പിഴ. മന്ത്രിസഭാ തീരുമാനപ്രകാരമാണ് ഇതെന്ന് അടിയന്തര നിവാരണ വിഭാഗം അറിയിച്ചു. ആരോഗ്യ നിബന്ധനകളനുസരിച്ചുള്ള നടപടികള്‍ അനുസരിക്കാത്തവര്‍ക്കെതിരെയും പിഴ ചുമത്തും.

14 ദിവസമാണ് ക്വാറന്റീനിലിരിക്കേണ്ടത്. കോവിഡ് വ്യാപനം കുറവുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 7 മുതല്‍ 14 ദിവസം വരെ ക്വാറന്റീന്‍ ചെയ്താലും മതിയാകും. വീടുകളിലായാലും അധികൃതര്‍ നിര്‍ദേശിക്കുന്ന ക്വാറന്റീന്‍ കേന്ദ്രത്തിലായാലും ഇതിനുള്ള ചെലവു സ്വന്തം വഹിക്കേണ്ടതാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍, വരുന്നവരുടെ ക്വാറന്റീന്‍ ചെലവുകള്‍ അയാള്‍ ജോലി ചെയ്യുന്ന കമ്പനികളും വഹിക്കണം.

യുഎഇയിലേയ്ക്ക് തിരിച്ചെത്തുന്നവരെല്ലാം അംഗീകൃത ലബോറട്ടറികളില്‍ നിന്ന് കോവിഡ് 19 നെഗറ്റീവാണെന്ന സര്‍ടിഫിക്കറ്റ് കരസ്ഥമാക്കണം. തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ സൗജന്യ അല്‍ ഹൊസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്‌ളൈ ദുബൈ തുടങ്ങിയ വിമാന കമ്പനികള്‍ ആഗസ്ത് 1 മുതല്‍ 60 സര്‍വീസ് നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാജ്യാന്തര വിമാനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുകയാണെങ്കില്‍ ഇന്ത്യയിലേയ്ക്കും സര്‍വീസുണ്ടാകുമെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here