ഐപിഎല്ലിലെ കലാശപ്പോരിന് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ഇറങ്ങുക ആറാം ഐ‌പിഎല്‍ കിരീടത്തിനായി. മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ചും ഡെക്കാന്‍ ചാര്‍ജേഴ്സിനൊപ്പം ഒന്നും എന്നനിലയില്‍ കിരീട നേട്ടത്തില്‍ അജയ്യനായി മാറും രോഹിത്. ഒപ്പം വേറെയും മൂന്നു റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കാന്‍ രോഹിതിനാകും. ഐപിഎല്ലിലെ 200 ആമത്തെ മത്സരം കളിയ്ക്കാനാണ് കലാശപ്പോരില്‍ രോഹിത് ഇറങ്ങുക.

2008ലാണ് രോഹിത് ഐപിഎല്ലിലേയ്ക്ക് എത്തുന്നത്. ഡെക്കാന്‍ ചാര്‍ജേഴ്സിനും മുംബൈ ഇന്ത്യന്‍സിനുമായി 199 മത്സരങ്ങളാണ് ഇതുവരെ രോഹിത് ഐപിഎല്ലില്‍ കളിച്ചത്. 204 ഐപിഎല്‍ മതസരങ്ങള്‍ കളിച്ച ധോണിയാണ് രോഹിതിന് മുന്നിലുള്ളത്. ഐപിഎലില്‍ മുബൈയ്ക്കായി 4,000 റണ്‍സ് എന്നതാണ് കാത്തിരിയ്ക്കുന്ന മറ്റൊരു റെക്കോര്‍ഡ്, വെറും എട്ട് റണ്‍സ് അകലെയാണ് ഈ റോക്കോര്‍ഡ് രോഹിതിനായി കാത്തിരിയ്കുന്നത്. കോഹ്‌ലിയും ധോണിയുമാണ് സമാനമായ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരങ്ങള്‍.

നായകനെന്ന നിലയില്‍ 3,000 എന്നതാണ് അടുത്തതായി ക്യൂവില്‍ കാത്തിരിയ്ക്കുന്ന റെക്കോര്‍ഡ്. 43 റണ്‍സ് കൂടി നേടിയാല്‍ ഈ റെക്കോര്‍ഡും രോഹിതിനൊപ്പം പോരും. കോഹ്‌ലി, ധോണി, ഗൗതാം ഗാംഭീര്‍ എന്നീ താരങ്ങള്‍ സമാനമായ നേട്ടം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ രോഹിതില്‍നിന്നും മികച്ച പ്രകടനം ഉണ്ടായിട്ടില്ല. സീസണില്‍ തന്നെ 11 ഇന്നിങ്സുകളില്‍നിന്നും രണ്ട് അര്‍ധ ശതകം മാത്രമാണ് ഹിറ്റ്മാന് കണ്ടെത്താനായത്. എങ്കിലും ഫൈനലില്‍ രോഹിത് മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here