സീരി എ-യില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ലാസിയോക്കെതിരേ യുവന്റസിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അവര്‍ വിജയം സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഇരട്ട ഗോളുകളാണ് ഇന്നലെ നേടിയത്. ഇതോടെ അദ്ദേഹം മറ്റൊരു റെക്കോഡും സ്വന്തമാക്കി.

പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, സീരി എ എന്നീ ലീഗുകളില്‍ 50 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കി. രണ്ട് സീസണുകളിലായാണ് താരം 50 ഗോള്‍ നേടിയത്. 51,54 മിനിറ്റുകളിലാണ് അവര്‍ ഗോളുകള്‍ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here