3000 ബ​സ്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ദു​ബൈ റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ർ​പ​റേ​ഷ​ൻ. ബ​സ്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത സാ​ഹ​ച​ര്യം ഒ​രു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി. ഇ​തു​വ​ഴി ബ​സ്​ സ​ർ​വി​സു​ക​ളു​ടെ സേ​വ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു. ആ​ർ.​ടി.​എ​യു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ബ​സ്​ ഡ്രൈ​വ​ർ​മാ​രു​ടെ ജോ​ലി സ്​​ഥ​ല​ത്തി​നോ​ട്​ ചേ​ർ​ന്നാ​യി​രി​ക്കും റെസിഡൻഷ്യൽ ക്വാ​ർ​​ട്ടേ​ഴ്​​സു​ക​ളെ​ന്ന്​ ആ​ർ.​ടി.​എ ഡ്രൈ​വേ​ഴ്​​സ്​ അ​​ഫ​യേ​ഴ്​​സ്​ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ല്ല ഇ​ബ്രാ​ഹിം അ​ൽ മീ​ർ പ​റ​ഞ്ഞു.

ജീ​വ​ന​ക്കാ​ർ​ക്ക്​ കൂ​ടു​ത​ൽ സ​മ​യം വി​ശ്ര​മി​ക്കാ​നും കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​നും കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​നും ഇ​ത്​ സ​ഹാ​യി​ക്കും. ഖി​സൈ​സ്, അ​ൽ ഖ​വാ​നീ​ജ്, അ​ൽ അ​വി​ർ, അ​ൽ റ​വി​യ്യ എ​ന്നീ ബ​സ്​ സ്​​റ്റേ​ഷ​നു​ക​ൾ​ക്ക്​ സ​മീ​പ​മാ​ണ്​ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. ക​ളി​സ്​​ഥ​ല​ങ്ങ​ളും സ്​​പോ​ർ​ട്​​സ്​ ഉ​പ​ക​ര​ണ​ങ്ങ​ളും ഫി​റ്റ്​​ന​സ്​ സെൻറ​റു​ക​ളും ഇ​തോ​ടൊ​പ്പ​മു​ണ്ടാ​കും. ജീ​വ​ന​ക്കാ​രു​ടെ ജോ​ലി ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും മി​ക​ച്ച തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കാ​നും ഇ​ത്​ ​പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here