തുലമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. ആറുമാസത്തെ നിരോധനത്തിന് ശേഷമാണ് ഭക്തര്‍ ശബരിമലയിലെത്തുന്നത്. ശനിയാഴ്ച രാവിലെ അഞ്ചുമുതലാണ് ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകുന്നത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്ന ശബരിമലയില്‍, ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കാന്‍ പോകുന്നത്.

വെര്‍ച്വല്‍ ക്യൂവഴി ബുക്കുചെയ്ത 250 പേര്‍ക്കാണ് ദിവസേന ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ അയ്യനെ കാണാം. പടിപൂജ, ഉദയാസ്തമയപൂജ, കളഭാഭിഷേകം എന്നിവ എല്ലാ ദിവസവും നടക്കും. ശനിയാഴ്ച രാവിലെ 8ന് അടുത്ത വര്‍ഷത്തേക്കുള്ള ശബരിമല- മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും സന്നിധാനത്ത് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here