മിഥുന മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. എന്നാൽ പതിവ് പൂജകള്‍ ഉണ്ടായിരിക്കില്ല. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് പൂജ സമയത്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ലഭിക്കുകയില്ല. നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകളും ചടങ്ങുകളും മാത്രമാകും ഉണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here