കേരളത്തിൽ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്‌ടര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.14 വര്‍ഷത്തിന് ശേഷമാണ് മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ ശമ്ബള പരിഷ്‌ക്കരണം നടക്കുന്നത്.

ഡോ‌ക്‌ടര്‍മാര്‍ക്ക് 2016 ജനുവരി 1 മുതലുള്ള കുടിശിക ഉള്‍പ്പെടെ നല്‍കും. മന്ത്രിസഭ നടപ്പാക്കിയ ശമ്പള പരിഷ്ക്കരണത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അദ്ധ്യാപക സംഘടന സ്വാഗതം ചെയ്‌തു.

ശമ്പള പരിഷ്ക്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അദ്ധ്യാപക സംഘടന കരിദിനാചരണം നടത്തുകയായിരുന്നു. സെപ്‌തംബര്‍ 3 മുതല്‍ അനിശ്ചിതകാല നിസഹകരണ സമരം തുടങ്ങാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ശമ്ബള പരിഷ്കരണത്തിന് മന്ത്രിസഭ അനുമതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here