കോവിഡ് വാക്സിന് ലഭിക്കുന്നതിന് പൊതുജനങ്ങളുടെ രജിസ്ട്രേഷന് ചൊവ്വാഴ്ച ആരംഭിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും വിദേശികള്‍ക്കും ‘സിഹ്വത്തി’ എന്ന ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യാം. https://onelink.to/yjc3nj എന്ന ലിങ്കില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. വാക്സിന് പൂര്‍ണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നുണ്ടെന്നും ശരീരത്തില്‍ ആന്റിബോഡികള്‍ ദീര്‍ഘകാലം രൂപപ്പെടുത്തി നിര്‍ത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്. വാക്സിന് നല്‍കുന്നത് പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വാക്സിനേഷന് മൂന്ന് ഘട്ടങ്ങളായി നടക്കും. ഒരോ ഘട്ടങ്ങളിലും നിശ്ചിത വിഭാഗം ആളുകള്‍ക്കാണ് വാക്സിന് നല്‍കുക.
ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നവര്‍ :
- 65 വയസിന് മുകളിലുള്ള പൗരന്മാരും വിദേശികളും
- വൈറസ് ബാധക്ക് ഏറ്റവും സാധ്യതയുള്ള ജോലിയിലേര്‍പ്പെടുന്നവര്‍
- അമിതവണ്ണമുള്ളവര്‍ (ആകെ ശരീര ഭാര സൂചിക (ബി.എം.െഎ) 40 കവിഞ്ഞവര്‍)
- അവയവം മാറ്റിവക്കപ്പെട്ടവരോ രോഗപ്രതിരോധ മരുന്നുകള്‍ കഴിക്കുന്ന പ്രതിരോധ ശേഷിയില്ലാത്തവരോ
- ആസ്തമ, പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, കോറോണറി ആര്‍ട്ടറി രോഗം ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത ഹൃദ്രോഗം, നിത്യമായ ശ്വാസകോരോഗങ്ങള്, മുമ്ബ് മസ് തിഷ്കാഘാതമുണ്ടായവര്
രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നവര്‍ :
- 50 വയസിനു മുകളിലുള്ള പൗരന്മാരും വിദേശികളും
- ആരോഗ്യ മേഖലയിലെ മറ്റ് ജീവനക്കാര്‍
- ആസ്തമ, പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, കോറോണറി ആര്‍ട്ടറി രോഗം ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത ഹൃദ്രോഗം, നിത്യമായ ശ്വാസകോരോഗങ്ങള്, മുമ്ബ് മസ് തിഷ്കാഘാതമുണ്ടായവര്, അര്‍ബുദ ബാധിതര്‍, അമിതവണ്ണമുള്ളവര്‍ (ആകെ ശരീര ഭാര സൂചിക (ബി.എം.െഎ) 30നും 40നും ഇടയിലുള്ളവര്‍)
മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുന്നവര്‍ :
- വാക്സിന് എടുക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാരും വിദേശികളും
കോവിഡിന്റെ തുടക്കം മുതല്‍ രാജ്യത്ത് സ്വീകരിച്ച പ്രതിരോധ നടപടികളുടെ തുടര്‍ച്ചയാണ് ഇതെന്നും ഇതിലുടെ പകര്‍ച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കാനും പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിന് സ്വീകരിക്കുന്ന ആദ്യ രാജ്യങ്ങളില്‍ ഒന്നായിരിക്കുമെന്ന് സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.