best malayalam news portal in dubai

ഈ വർഷത്തെ ഹജ്ജിനുള്ള മുഴുവൻ ഒരുക്കങ്ങളും പൂ​ര്‍​ത്തിയായതായി സൗദി അറിയിച്ചു. പു​ണ്യ​സ്ഥ​ല​ങ്ങ​ളാ​യ മി​ന​യും മു​സ്​​ദ​ലി​ഫ​യും അ​റ​ഫ​യും തീ​ര്‍​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങി. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തു​ള്ള സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ പ​രി​മി​ത എ​ണ്ണം ആ​ളു​ക​ളെ പ​പങ്കെടുപ്പിച്ചാണ് ഇ​ത്ത​വ​ണ ഹ​ജ്ജ്​ ക​ര്‍​മം ന​ട​ക്കു​ന്ന​ത്.​ഹ​ജ്ജ്​ മ​ന്ത്രി​യും മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സു​ര​ക്ഷ​മേ​ധാ​വി​ക​ളു​മെ​ല്ലാം പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ ഒ​രു​ക്ക​ങ്ങ​ള്‍ ഇ​തി​ന​കം പ​രി​ശോ​ധി​ച്ച്‌​ ഉ​റ​പ്പു​വ​രു​ത്തി. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ന്‍ ക​ര്‍​ശ​ന​മാ​യ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ്​​ തീ​ര്‍​ഥാ​ട​ക​രെ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

മി​ന, അ​റ​ഫ, മു​സ്​​ദ​ലി​ഫ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​മ്ബ​ത്​ മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ച്ചാ​ണ്​ താ​മ​സ സൗ​ക​ര്യം. ജം​റ​ക​ളി​ലെ​റി​യു​ന്ന​തി​നു​ള്ള​ ക​ല്ലു​ക​ള്‍ അ​ണു​മു​ക്ത​മാ​ക്കി​യ ശേ​ഷം പ്ര​ത്യേ​ക പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ്​ വി​ത​ര​ണം. ഓരോ തീ​ര്‍​ഥാ​ട​ക​നും സ്​​റ്റെ​റി​ലൈ​സ​ര്‍, മാ​സ്​​കു​ക​ള്‍, ന​മ​സ്​​കാ​ര വി​രി​പ്പ്, ആ​വ​ശ്യ​മാ​യ രോ​ഗ​പ്ര​തി​രോ​ധ വ​സ്​​തു​ക്ക​ള്‍ എ​ന്നി​വ അ​ട​ങ്ങി​യ ബാ​ഗ്​ വി​ത​ര​ണം ചെ​യ്​​തി​ട്ടു​ണ്ട്.ആ​രോ​ഗ്യ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ സു​ര​ക്ഷ രം​ഗ​ത്ത്​ പ​ഴു​ത​ട​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്​ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള മു​ഴു​വ​ന്‍ റോ​ഡു​ക​ളും ക​ന​ത്ത സു​ര​ക്ഷ നി​രീ​ക്ഷ​ണ​ത്തി​ലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here