സൗദിയില്‍ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നിയമനടപടികള്‍ കര്‍ശനമാക്കുന്നു.രാജ്യത്തെ തൊഴില്‍ മേഖലയെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.നിയമ ലംഘനം നടത്തുന്നവര്‍ക്ക് മുപ്പതിനായിരം റിയാല്‍ വരെ ഓരോ കേസിനും പിഴയടക്കേണ്ടി വരും.പരിഷ്കരിച്ച പിഴകളും മന്ത്രാലയം പ്രഖ്യാപിച്ചു.

ലൈസന്‍സില്ലാതെയുള്ള പ്രവര്‍ത്തനം, ലൈസന്‍സ് റദ്ദാക്കിയ ശേഷമുള്ള പ്രവര്‍ത്തനം, സ്ഥാപനങ്ങള്‍ അടപ്പിച്ചതാണെങ്കില്‍ നിയമനടപടി പൂര്‍ത്തിയാക്കാതെ വീണ്ടും തുറക്കല്‍, സൗദിയിലെ തൊഴില്‍ നിയമ പ്രകാരം തൊഴില്‍ കരാറില്ലാതെ ജോലി ചെയ്യിപ്പിക്കല്‍, നിയമ വിധേയമായല്ലാതെ തൊഴിലാളിയെ കൈമാറല്‍ എന്നിവയാണ് പ്രധാന കുറ്റങ്ങളുടെ പട്ടികയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here