സൗദി അറേബ്യയില്‍ 768 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 886 രോഗബാധിതര്‍ സുഖം പ്രാപിച്ചു. 26 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4107 ഉം രാജ്യത്തെ മരണനിരക്ക്​ 1.3 ശതമാനവുമായി.

ആകെ കോവിഡ് ബാധിതരുടെ എണ്ണം 321,456 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 297,623 ഉം ആണ്​. നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 19,726 ആണ്​. ഇവരില്‍ 1430 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ രോഗമുക്തി നിരക്ക്​ 92.6 ശതമാനമാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here