മക്ക: കൊറോണ കോവിഡ്19 വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിനായി കൂടുതൽ നടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പ്രധാനപ്പെട്ട നടപടികൾ താഴെ വിവരിക്കുന്നു.

മക്ക പട്ടണത്തിലെ വിവിധ ഏരിയകളിൽ കൂടുതൽ ആരോഗ്യ മുൻ കരുതൽ നടപടികൾ സ്വീകരിക്കുന്നതിനു തീരുമാനമായി . ഇത് പ്രകാരം അജ് യാദ്, മസാഫി, മിസ്ഫല , ഹജൂൻ, നകാസ, ഹൂഷ് ബകർ തുടങ്ങിയ ഏരിയകൾ ഐസൊലേഷൻ മേഖലകളാകും.

ഈ സ്ഥലങ്ങളിൽ കർഫ്യൂ 24 മണിക്കൂറായിരിക്കും. ഈ സ്ഥലങ്ങളിലേക്ക് പുറത്ത് നിന്നുള്ളവർക്ക് പ്രവേശിക്കാനോ ഇവിടെയുള്ളവർക്ക് പുറത്ത് പോകാനോ പാടില്ല. മാർച്ച് 30 തിങ്കളാഴ്ച വൈകുന്നേരം 3 മണി മുതൽ മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ നിയമം പ്രാബല്യത്തിൽ വരും.

നിരോധനമേർപ്പെടുത്തിയ ഏരിയകളിലുള്ളവർക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങാനും ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്കും പുറത്തിറങ്ങാം. എന്നാൽ അത് നിരോധിത ഏരിയകളുടെ അതിർത്തികൾക്കുള്ളിൽ രാവിലെ 6 മണിക്കും വൈകുന്നേരം 3 മണിക്കും ഇടയിലായിരിക്കണം.

ഹെൽത്ത് ഐസൊലേഷൻ പ്രഖ്യാപിച്ച ഏരിയകളിലെ മുഴുവൻ പ്രവർത്തനങ്ങളും ശക്തമായ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും.

രാജ്യത്തെ കൊറോണ മുക്തമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണു പുതിയ നിയന്ത്രണങ്ങളെന്നും വിലക്കുകളും ഐസൊലേഷൻ നടപടിക്രമങ്ങളുമെല്ലാം എല്ലാവരും പാലിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

കഴിഞ്ഞ ദിവസം ജിദ്ദ പട്ടണത്തിനും നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. ജിദ്ദയിൽ കർഫ്യൂ സമയവും ദീർഘിപ്പിച്ചിരുന്നു.

ശക്തമായ നിരീക്ഷണങ്ങളുടെ പിറകെയാണു ഓരോ സ്ഥലങ്ങളിലും അധികൃതർ നിയന്ത്രണങ്ങൾ പുതുക്കുന്നത്. നേരത്തെ മദീനയിലെ 6 ഡിസ്റ്റ്രിക്കുകളിലും ഐസൊലേഷൻ നിബന്ധനക്ക് വിധേയമാക്കിയിരുന്നു.

കൊറോണ പ്രതിരോധ നടപടിക്രമങ്ങളുടെ ഭാഗമായുള്ള കർഫ്യൂവും മറ്റു നിബന്ധനകളും ലംഘിക്കുന്നവർക്ക് അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here