സൗദി അറേബ്യയുടെ യാത്രാ നിരോധന പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെതിരേ മുന്നറിയിപ്പ് നല്കി സര്‍ക്കാര്‍. യാത്രാ നിരോധനം ഉള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കോവിഡിന്റെ അതിതീവ്ര ശേഷിയുള്ള വകഭേദം വ്യാപിക്കുന്നതിനാല്‍ ഇന്തോനേഷ്യ, യുഎഇ, എത്യോപ്യ, വിയറ്റനാം തുടങ്ങിയ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് സൗദി അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.