റിയാദ്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി മക്കയിലെയും മദീനയിലെയും ഹറമുകളൊഴിച്ചുള്ള സൗദിയിമല മറ്റ് മുഴുവന്‍ പളളികളിലും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌ക്കാരവും, മറ്റ് എല്ലാ സമയങ്ങളിലെയും ജമാഅത്ത് നമസ്‌ക്കാരവും നിര്‍ത്തിവെക്കാന്‍ സൗദി ഉന്നതപണ്ഡിത സഭ വാര്‍ത്താകുറിപ്പിലുടെ അറിയിച്ചു.

ജമാഅത്ത് നമസ്‌കാരങ്ങള്‍ നിര്‍ത്തിവെച്ചെങ്കിലും സമയാസമയങ്ങളില്‍ പള്ളികളില്‍ ബാങ്ക് വിളിക്കണം. ബാങ്ക് വിളിച്ച ശേഷം പള്ളികള്‍ അടച്ചിടണം. വീടുകളില്‍ വെച്ച് നിസ്‌കരിക്കൂ എന്ന പ്രത്യേക അറിയിപ്പുമുണ്ടാകും. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. അതേസമയം മക്കയിലെും മദിനയിലെയും ഇരുഹറമുകള്‍ക്ക് ഈ നിയമം ബാധകമല്ലെന്ന് സൗദി ഉന്നതപണ്ഡിത സഭ വാര്‍ത്താകുറിപ്പിലുടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here