സ്പോണ്‍സര്‍ഷിപ്പ് മാറ്റം കൂടുതല്‍ എളുപ്പമാക്കി സൗദി അറേബ്യ. രാജ്യത്തെത്തി ആദ്യ ഒരു വര്‍ഷം അതേ സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. മാനവ വിഭവശേഷി മന്ത്രാലയമാണ് പുതിയ നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.

സൗദിയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രാബല്യത്തിലായ വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റ നിയമത്തിലാണ് പുതിയ ഭേദഗതി വരുത്തിയത്. ഇനി മുതല്‍ പുതുതായി രാജ്യത്തേക്കെത്തുന്ന വിദേശികള്‍ക്കും ഉടന്‍ സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കും. എന്നാല്‍ ഈ കാലയളവില്‍ തെഴില്‍ മാറ്റം നേടുന്നതിന് നിലവിലെ സ്പോണ്‍സറുടെ അനുമതി തേടണം.

ഇതുള്‍പ്പെടെ മൂന്ന് ഭേദഗതികളാണ് തൊഴില്‍ നിയമത്തില്‍ വരുത്തിയത്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ അവസാനിച്ചാല്‍ നിലവിലെ സ്പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ തൊഴില്‍ മാറ്റം അനുവദിക്കുന്നതാണ് രണ്ടാത്തെ ഭേദഗതി.

LEAVE A REPLY

Please enter your comment!
Please enter your name here