ദുബായ് എക്സ്പോയിലെ സൗദി പവലിയന്‍ നിര്‍മാണം പൂര്‍ത്തിയായി.അവിസ്മരണയീയമായ രൂപകല്പനയാണ് പവലിയനുള്ളത്. ആതിഥേയ രാജ്യമായ യുഎഇ പവലിയന്‍ കഴിഞ്ഞാല്‍ വലുപ്പത്തില്‍ മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് സൗദി പവലിയന്‍. രണ്ട് ഫുട്‍ബോള്‍ മൈതാനങ്ങളുടെ വലുപ്പത്തില്‍ നിര്‍മിച്ച പവലിയന്‍ സമ്ബന്നമായ പാരമ്ബര്യത്തെയും സംസ്കാരത്തെയും സമന്വയിപ്പിക്കുന്നുവെന്ന് സൗദി

ഭൂമിയില്‍ നിന്നു തുറന്ന് ആകാശത്തേക്ക് കുതിച്ചുകയറുന്ന ഒരു വലിയ ജാലകത്തിന് സമാനമായ പവലിയന്‍ സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യയുടെ പരിവര്‍ത്തനം കാണിക്കുന്ന ഒരു മഹത്തായ യാത്ര വാഗ്ദാനം ചെയ്യും.13,069 ച.മീറ്റര്‍ ആണ് സൗദി പാവലിയന്റെ വിസ്‌തൃതി. ആറുനിലകളില്‍ വിസ്മയ ചാരുതയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പവലിയന്‍ പുരാതന പൈതൃകത്തെ അടയാളപ്പെടുത്തുന്ന അദ്‌ഭുത പ്രതീകം കൂടിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here