സൗദി അറേബ്യയിൽ നിന്നും ഇന്ത്യയിലേക്കുള്ള രണ്ടാംഘട്ട വിമാന സര്‍വീസുകള്‍ മെയ് 19 ചൊവ്വാഴ്ച മുതല്‍ തുടങ്ങുമെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. ആറ് സര്‍വീസുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
19 ന് രണ്ട് സര്‍വീസുകളാണുള്ളത്. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും, ദമാമില്‍ നിന്ന് കൊച്ചിയിലേക്കും. 20 ന് മൂന്നു സര്‍വീസുകളുള്ളതില്‍ ഒന്ന് റിയാദ്കണ്ണൂര് ആണ്. ദമാംബംഗലുരു ഹൈദരാബാദും, ജിദ്ദവിജയവാഡ ഹൈദരാബാദുമാണ് മറ്റു രണ്ടു സര്‍വീസുകള്‍. മെയ് 23 നുള്ള ആറാമത്തെ വിമാനം റിയാദ്ഹൈദരാബാദ് വിജയവാഡ റൂട്ടിലുള്ളതാണ്.