2022 ഫിഫ ലോക കപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുടെ പതാകകള്‍ ദോഹ കോര്‍ണിഷില്‍ ആഘോഷപൂര്‍വ്വം ഉയര്‍ത്തി. ലോക കപ്പ് സംഘാടക സമിതിയായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ സംബന്ധിച്ചു.

സുപ്രിം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഫ്രാന്‍സ്, ബെല്‍ജിയം, ബ്രസീല്‍, ജര്‍മനി, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളുടെ പതാകകളും ആതിഥേയ രാജ്യമായ ഖത്തറിന്റെ പതാകയുമാണ് ഉയര്‍ത്തിയത്.

യോഗ്യത നേടിയ ടീമുകളെയും അവരുടെ ആരാധകരെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് പതാക ഉയര്‍ത്തല്‍ മേള സംഘടിപ്പിച്ചതെന്ന് സുപ്രിം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. യോഗ്യത നേടുന്നതിന് അനുസരിച്ച് മറ്റ് രാജ്യങ്ങളുടെ പതാകകളും ഉയര്‍ത്തും.

LEAVE A REPLY

Please enter your comment!
Please enter your name here