കോവിഡ് പ്രതിസന്ധിക്കിടെ രാജ്യതലസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു. 10,12 ക്ലാസുകളാണ് തിങ്കളാഴ്ച മുതല്‍ തുറക്കുന്നത്. ഡല്‍ഹി സര്‍ക്കരാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്.
മാതാപിതാക്കളുടെ അനുമതിയോടെ മാത്രമേ സ്കൂളിലെത്താന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെടാന്‍ പാടുള്ളുവെന്നും എല്ലാ സ്കൂളുകളും കോവിഡ് മാനദണ്ഡം പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ച് പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ഥികള്‍ വീണ്ടും സ്കൂളിലേക്ക് എത്തുന്നത്.