സംസ്ഥാനത്തേക്കുള്ള രണ്ടാമത്തെ ബാച്ച്‌ വാക്‌സിന്‍ ഇന്നെത്തും. പബൂനെയില്‍ നിന്ന് 21 പെട്ടികളിലായാണ് വാക്‌സിന്‍ എത്തുക. വാക്‌സിനേഷന്‍ നടത്തുന്നതിനുള്ള എല്ലാ ക്രമീകരണം സംസ്ഥാനത്ത് സജ്ജമാണെന്ന് കേ്ന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകളിലേക്ക് വാക്‌സിന്‍ എത്തിക്കുക എന്നതാണ് കേന്ദ്രം ലക്ഷ്യം വെക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതണം നടക്കുക. അതിനാല്‍തന്നെ ജില്ലയിലെ കുത്തിവെയ്പ്പു കേന്ദ്രങ്ങളുടെ എണ്ണം വരുന്ന ആഴ്ച്ചയില്‍ 20 ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. 21 കാക്‌സിന്‍ ബോക്‌സുകളില്‍ 12 എണ്ണം മധ്യ കേരളത്തിലേക്കും എന്‍പതെണ്ണം മലബാര്‍ മേഖലകളിലേക്കുമാണ് എത്തുക.

രാജ്യത്താകെ 6,30,000 പേരിലാണ് ഇതുവരെ വാക്‌സിന്‍ കുത്തിവെയ്പ്പു നടത്തിയിട്ടുണ്ട്. അതിന്റെ തോത് ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. കേരളത്തിലേക്കെത്തുന്ന വാക്‌സിന്‍ പെട്ടികളില്‍ 12,000 ഡേസ് ലക്ഷദ്വീപിലേക്കുള്ളതാണ്. വാക്‌സിന്‍ വിതരണത്തിനായി തയ്യാറാക്കിയ ആപ്ലിക്കേഷന്‍ പരിഷ്‌ക്കരിക്കുന്നതും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. വാക്‌സിന്‍ സ്വീകര്‍ത്താവില്‍ ഒരാള്‍ എത്തിയില്ലെങഅകില്‍ ആ സ്ഥാനത്തേക്ക് മറ്റൊരാളെ എടുക്കുന്നതിനുള്ള സംവിധാനം ആപ്പില്‍ ഉള്‍ക്കൊള്ളിക്കാനാണ് ശ്രമിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here