വാട്ടർ മാനേജ്‌മെന്റ് വിഭാഗത്തിൽ സിൽവർ എസിഐ – ഏഷ്യ പസഫിക് ഗ്രീൻ എയർപോർട്ട് റെക്കഗ്ഗനീഷൻ നേടിയതായി ഷാർജ എയർ‌പോർട്ട് അറിയിച്ചു. അംഗീകാര ഫലകം ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലിം അൽ മിഡ്‌ഫ സ്വീകരിച്ചു. എമിറേറ്റിന്റെ ഹരിത സുസ്ഥിര നയത്തിന് അനുസൃതമായ ഉയർന്ന മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിലുള്ള എയർ‌പോർട്ടിന്റെ താൽപര്യമാണ് അഭിമാനകരമായ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അംഗീകാരത്തിന്റെ ആവശ്യകതപ്രകാരം ഒരു പുതിയ ജല ശുദ്ധീകരണ പ്ലാന്റ് രൂപകൽപ്പന ചെയ്യുന്നത് ഉൾപ്പെടെയുള്ള പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതിലൂടെയാണ് വിമാനത്താവളത്തിന് ഈ അംഗീകാരം നേടാൻ കഴിഞ്ഞത്. സുസ്ഥിര വികസനത്തിനുള്ള യു‌എ‌ഇയുടെ പ്രതിജ്ഞാബദ്ധത, ഹരിത നയം, അതുപോലെ വിഷൻ 2021 തുടങ്ങി അംഗീകാരത്തിലേക്ക് നയിക്കുന്നതിന്റെ ഭാഗമായ ശ്രമങ്ങളെ അൽ മിഡ്ഫ പ്രശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here