ഷാർജ: ഷാർജ എക്സ്പോസെന്ററിൽ ആരംഭിച്ച മുപ്പത്തിഒൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കൗട്ട് പ്രസംഗങ്ങൾ കോർത്തിണക്കിയ പുസ്തകം ”സഭയിലെ പോരാട്ടം” ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പ്രസിഡന്റ് ഇ.പി.ജോൺസൺ ഷാർജ കെ.എം.സി.സി.പ്രസിഡന്റ് അബ്ദുൽ ഹമീദിന് നൽകികൊണ്ട് പ്രകാശനംചെയ്തു. പുസ്തകത്തിന്റെപ്രസാധകരായ ഒലിവ് പബ്ലിക്കേഷൻസിന്റെ പവലിയനിൽവെച്ചാണ് പ്രകാശനചടങ്ങ് നടന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ വാക്കൗട്ടിനോടനുബന്ധിച്ച് നടത്തിയ പ്രസംഗങ്ങളാണ് പുസ്തകത്തിൽ സമാഹരിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭയിൽ അദ്ദേഹം നടത്തിയ ഇടപെടലുകളുടെ സുവ്യക്തമായ ചിത്രം ഈ പുസ്തകത്തിലൂടെ വായനക്കാർക്ക് ലഭിക്കും. ഓരോ പ്രസംഗവും വരും തലമുറകൾക്കായി സൂക്ഷിച്ചു വയ്ക്കാൻ ഉതകുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ജനാധിപത്യ നീതി സാധാരണക്കാർക്ക് നേടികൊടുക്കുവാൻ നടത്തിയ പ്രതിപക്ഷത്തിന്റെ ജനപക്ഷ പോരാട്ടത്തിന്റെ ഉൾനാമ്പുകളാണ് സഭയിലെ പോരാട്ടം എന്ന പുസ്തകത്തിലൂടെ തുറന്ന് കാണിക്കുന്നത്.

ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുള്ള മല്ലിച്ചേരി സ്വാഗതം ആശംസിക്കുകയും ഷാർജ ഇൻകാസ് പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം അധ്യക്ഷതയും വഹിച്ചു. യുഎഇ ഇൻകാസ് ആക്ടിംങ്ങ് പ്രസിഡന്റ് ടി.എ.രവീന്ദ്രൻ, കെ.എം.സി.സി.യുഎഇ ട്രഷറർ നിസാർ തളങ്കര, ഒലിവ് പബ്ലിക്കേഷൻ ഗൾഫ് കോർഡിനേറ്ററും യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരി,ചിരന്തന സാംസ്കാരികവേദി പ്രസിഡന്റ്, ഇൻകാസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ ആശംസകൾ അറിയിച്ചു. പരിപാടിയിൽ ഒലിവ് പബ്ലിക്കേഷൻ മിഡിൽ ഈസ്റ്റ് ഓർഗനൈസർ അഷ്റഫ് അത്തോളി, അഡ്വ.ശങ്കർ നാരായണൻ, സാമൂഹ്യപ്രവർത്തകൻ കെ.ടി.പി ഇബ്രാഹിം, മുന്തിർ കൽപകഞ്ചേരി, ഹംസ കരിയാടൻ മാങ്കടവ് എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here