best malayalam news portal in dubai

ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബുധനാഴ്ച ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ സന്ദർശിച്ചു. 2019 ലെ ദുബായ് സർക്കാർ ജീവനക്കാരുടെ സന്തോഷ സൂചികയുടെ പട്ടികയിൽ ഒന്നാമതാണ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ. മാനുഷിക മൂലധനം ദുബായ് സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ജീവനക്കാരുടെ സന്തോഷകരവും അനുയോജ്യവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നത് യുഎഇ ഉപരാഷ്ട്രപതിയും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മുൻ‌ഗണനയാണ്. ഇത് പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പി ക്കാനും എല്ലാ മേഖലകളിലും ഒരു പ്രമുഖ സർക്കാർ എന്ന നിലയിൽ ഈ ദുബായ് സർക്കാർ സ്ഥാപനം കൂടുതൽ ശ്രമിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

ജീവനക്കാർക്കിടയിൽ ടീം വർക്ക് എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യം ഷെയ്ഖ് ഹംദാൻ ഉയർത്തിക്കാട്ടി. സമന്വയം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ദുബായിലെ മികവിലേക്കുള്ള വികസന യാത്രയിലും ആഗോളതലത്തിൽ സർക്കാർ പ്രവർത്തനങ്ങളെ നയിക്കുന്നതിലും ഫലപ്രദമായി സംഭാവന ചെയ്യുന്നതിലും, സന്തോഷകരമായ അന്തരീക്ഷം ഏറെ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here