അടുത്ത അധ്യയനവർഷത്തിൽ യുഎഇ യിലെ ദേശീയ സർവകലാശാലകൾക്കായി 32 കോടി ദിർഹത്തിന്റെ അധികബജറ്റ് മന്ത്രിസഭ അംഗീകരിച്ചു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യു.എ.ഇ. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. സ്കൂളുകൾ, കോളേജുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പ്രവർത്തനം ഉടൻ സാധാരണനിലയിലാകും.

അടുത്ത അധ്യയനവർഷത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ട ഉത്തരവാദിത്ത്വം സർക്കാരിനുണ്ടെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. സുസ്ഥിര കൃഷിക്കായുള്ള ദേശീയസംവിധാനത്തിനും മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തുടനീളമുള്ള ഫാമുകൾ മെച്ചപ്പെടുത്തുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here