ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായിലെ 203 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. മാപ്പുനല്‍കിയ തടവുകാര്‍ക്ക് പുതുജീവിതം ആരംഭിക്കാന്‍ അവസരം നല്‍കുകയാണ് മോചന ഉത്തരവിന്‍റെ ലക്ഷ്യമെന്ന് ദുബായ് അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ ഇസ് സാം ഇസ അല്‍ ഹുമൈദാന്‍ പറഞ്ഞു. അന്തേവാസികളെ മോചിപ്പിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പബ്ലിക് പ്രോസിക്യൂഷന്‍ ഉടന്‍ നടത്തുമെന്നും അതിനാല്‍ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനും കുടുംബത്തോടൊപ്പം ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷമയും സഹിഷ്ണുതയും അടിസ്ഥാനമാക്കി രാജ്യത്തിന്‍റെ മാനുഷിക മൂല്യങ്ങളുടെ ഭാഗമായി ഈദ് പോലുള്ള പ്രത്യേക അവസരങ്ങളില്‍ തടവുകാരെ വിട്ടയക്കാന്‍ യുഎഇയിലെ ഭരണാധികാരികള്‍ ഉത്തരവിടാറുണ്ട്. നേരത്തെ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 515 തടവുകാരെയും സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുയിമി 62 തടവുകാരെ മോചിപ്പിക്കാനും ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here