ഖ​ത്ത​റും സൗ​ദി സ​ഖ്യ​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ശ്​​നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടുമ്പോൾ ലോ​കം ഓർക്കുന്നത്​ മു​ൻ കു​വൈ​ത്ത്​ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​നെ. സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ൾ ത​മ്മി​ല​ടി​ക്കാ​തി​രി​ക്കാ​ൻ പ്രാ​യാ​ധി​ക്യ​ത്തിന്റെ അ​വ​ശ​ത​യി​ലും ഓടി നടന്ന അ​ദ്ദേ​ഹ​ത്തി​ന്​ പ​ക്ഷേ ശു​ഭ​മു​ഹൂ​ർ​ത്ത​ത്തി​ന്​ സാ​ക്ഷി​യാ​കാ​ൻ ആ​യു​സ്സു​ണ്ടാ​യി​ല്ല.

ജി.​സി.​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​ട​ലെ​ടു​ത്ത പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ കു​വൈ​ത്ത്​ മു​ൻ​കൈ എ​ടു​ക്കു​ന്ന​ത്​ മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യെ ക​രു​തി​യാ​ണെ​ന്നും എ​രി​തീ​യി​ൽ എ​ണ്ണ പ​ക​രു​ന്ന​വ​ർ​ക്ക്​ ച​രി​ത്രം മാ​പ്പു​ന​ൽ​കി​ല്ലെ​ന്നും കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ നേ​ര​ത്തെ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ക​ക്ഷി​ക​ളു​മാ​യും ശൈ​ഖ്​ സ​ബാ​ഹ്​ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു. ജി.​സി.​സി നേ​താ​ക്ക​ളി​ലെ പൊ​തു​സ്വീ​കാ​ര്യ​നാ​യ കാ​ര​ണ​വ​ർ എ​ന്ന ഇ​മേ​ജ്​ അ​ദ്ദേ​ഹ​ത്തി​ന്​ എ​ല്ലാ​വ​രു​മാ​യും ബ​ന്ധ​പ്പെ​ടാ​ൻ തു​ണ​യാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here